പേരാവൂർ ശാന്തിനികേതൻ സ്‌കൂളിൽ സംവാദ സദസ്

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബും എക്‌സൈസ് വകുപ്പും ചേർന്ന് സംവാദ സദസ് നടത്തി. സ്‌കൂൾ ലീഡർ പി. ആര്യലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, മദർ പി .ടി .എ പ്രസിഡന്റ് ആനിയമ്മ മാത്യു, എം.കെ. സിന്ധു, സുരേഷ് ബാബു, എൻ.എൻ. ഷൈമ, ഷൈനി ബിനോയ്, അഖില മിഹിൽ നാഥ് എന്നിവർ നേതൃത്വം നൽകി. ആർ.ബി. ദീനദയാൽ, ആദിത്യ ദേവ് നായർ, അഹാന തെരേസ റിജോ, കെ. മാളവിക, വി.ടി. അമൃത എന്നിവർ സമ്മാനാർഹരായി.