സി.പി.ഐ കോളയാട് മേഖല കാൽനട പ്രചരണ ജാഥ

കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. ഉമാദേവി അധ്യക്ഷയായി. ജാഥാ ലീഡർ എൻ. രാജു, ഡെപ്യൂട്ടി ലീഡർ കെ.വി. ഷൈജു, കെ പ്രശാന്തൻ, വി.കെ. സുരേഷ്ബാബു, ഷിജിത്ത് വായന്നൂർ, എം. വിനോദൻ കെ.സി. അജിത് കുമാർ, അത്തിക്ക സുരേന്ദ്രൻ, ടി. സാവിത്രി, പി. ജിതേഷ് എന്നിവർ സംസാരിച്ചു. ആലച്ചേരി സിറ്റിയിൽ നടന്ന സമാപന സമ്മേളനവുംമനോളി ഗോവിന്ദൻ രക്തസാക്ഷി ദിനാചരണവും സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി. വിജയൻ അധ്യക്ഷനായി.