യു.ജി.സി നെറ്റ് പരീക്ഷ ഡിസംബര്‍ ആറ് മുതല്‍

Share our post

യു.ജി.സി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളിൽ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യത പരീക്ഷയാണിത്.

1150 രൂപയാണ് അപേക്ഷ ഫീസ്. പിന്നോക്ക വിഭാഗത്തിനും, സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യു.ജി.സി നെറ്റ് എഴുതാം. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.

പ്രായപരിധി: ജെ.ആര്‍.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല. എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ugcnet.nta.ac.in/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!