അർദ്ധനഗ്‌നനായെത്തി വീടുകളിൽ മോഷണം നടത്തുന്ന പ്രതി അറസ്റ്റിൽ

കണ്ണൂർ : അർദ്ധനഗ്‌നനായെത്തി വീടുകളിൽ മോഷണം നടത്തുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ ഷാജഹാൻ എന്ന ബൈജു (58) ആണ് പിടിയിൽ ആയത്.
കോട്ടയം സ്വദേശിയായ ഷാജഹാൻ 24 വർഷമായി തളിപ്പറമ്പ് കുറ്റിക്കോലിൽ താമസിച്ചുവരികയാണ്. ആൾ താമസമുള്ള വീടുകൾ മാത്രം തിരഞ്ഞെടുത്തായിരുന്നു പ്രതി മോഷണം നടത്തിയിരുന്നത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ് കേസുകളും കാഞ്ഞങ്ങാട് മൂന്ന് കേസുകളും തലശ്ശേരിയിൽ രണ്ട് കേസുകളും മാഹിയിൽ മൂന്ന് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ. ബിനുമോഹനും സംഘവുമാണ് വീണ്ടും മോഷണ ശ്രമത്തിനെത്തിയ പ്രതിയെ പിടികൂടിയത്.