Kerala
അപകട മരണങ്ങള്‍ കുറയുന്നു; എ.ഐ ക്യാമറ ലക്ഷ്യത്തിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത് ഈ വർഷം 42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത് 901 മാത്രമായി.
ഏപ്രിലിലാണ് സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. മെയ് മുതൽ അപകടമരണങ്ങൾ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഓണക്കാലത്ത് മാത്രമാണ് അൽപ്പം വ്യത്യാസമുണ്ടായത്. 2022 മെയ് മുതൽ സെപ്‌തംബർവരെ വാഹനാപകടങ്ങളിൽ മരിച്ചത് 1740 പേരായിരുന്നു. ഈ വർഷം ഇതേ കാലയളവിൽ 1317 ആയി. മെയ്–40, ജൂൺ–67, ജൂലൈ–39, സെപ്‌തംബറിൽ–323 മരണം കുറഞ്ഞു. ആഗസ്തിൽമാത്രം 46 മരണം കൂടുതൽ രേഖപ്പെടുത്തി.
സംസ്ഥാനത്ത് ചെറിയ വാഹനാപകടങ്ങൾപോലും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതാണ് കേസുകളുടെ എണ്ണത്തിലുള്ള വർധനയ്‌ക്ക് കാരണമെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് പറഞ്ഞു. എന്നാൽ, അപകട മരണങ്ങൾ കുറയ്‌ക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
Kerala
കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സത്രീയായി ഗ്രീഷ്മ
നെയ്യാറ്റിന്‍കര: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്‍. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വധിച്ചത്.സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളായ വള്ളിക്കുന്നത്തു വീട്ടില്‍ അല്‍ അമീന്‍, മൂന്നാം പ്രതി റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചു. കേരളത്തില്‍ മുപ്പത്തിയൊമ്പത് പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഷാരോണ്‍ കേസിലെ വിധി ഇന്ന് വന്നതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ പ്രതിയായി.പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മലകുമാരനെതിരേയുമുള്ള കുറ്റം.586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍ സാഹചര്യതെളിവുകളെ അതിസമര്‍ത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
Kerala
നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ‘ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു’
തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദൻ പറഞ്ഞു.
ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.
Kerala
ഏറുമാടവും പക്ഷിക്കൂടും മുതല്‍ മാനും മയിലും വരെ, മനോഹരിയായി മലമ്പുഴ ഉദ്യാനം
പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.നീരൂലി ചെടികളുടെ കമ്പും ചുള്ളിയുംകൊണ്ട് നിര്‍മിച്ച മാനും മയിലും പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. മുളകള്‍കൊണ്ടും പുല്ലു കൊണ്ടും നിര്‍മിച്ച ഏറുമാടത്തില്‍ രണ്ടുപേര്‍ ഇരിപ്പുണ്ട്. കാലുകള്‍ കാണാമെങ്കിലും തലയ്ക്കുപകരം ചെടികള്‍നല്‍കിയാണ് കാഴ്ച അല്പം വ്യത്യസ്തമാക്കിയത്. ഏറുമാടത്തിന് മുകളിലുള്ള പക്ഷിക്കൂടുകള്‍ താങ്ങിനിര്‍ത്തുന്നത് ഉദ്യാനത്തിലെ പഴയ കമ്പികള്‍ കൊണ്ടാണ്. ഉദ്യാനത്തിനുചുറ്റും ചുള്ളിക്കമ്പുകൊണ്ട് വേലിയും ഇതിനിടയില്‍ കുടകളും നിരത്തിവെച്ചിരിക്കുന്നത് പഴമകയുടെ കാഴ്ചകളായി. തേന്‍കുടിക്കാനെത്തുന്ന തുമ്പികളാണ് മറ്റൊരുകാഴ്ച. പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ കാര്യമായ ചെലവില്ലാതെയാണ് ശിവകുമാറിന്റെ സൃഷ്ടികള്‍ ഉദ്യാനത്തെ മോടിപിടിപ്പിക്കുന്നത്.മലമ്പുഴ ഫാന്റസി പാര്‍ക്കിനോടുചേര്‍ന്നാണ് ശിവകുമാറിന്റെ വീട്. ഡാംകെട്ടുന്ന കാലത്ത് മുത്തശ്ശന്‍ ഡാമില്‍ ജോലിചെയ്തിരുന്നു. 1996 മുതല്‍ ശിവകുമാറും ഉദ്യാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
ഫിലാന്തസ് ചെടികളിലായിരുന്നു ശിവകുമാറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. ചെടിവെട്ടുമ്പോള്‍ പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിലാക്കി മാറ്റും. മത്സ്യകന്യക, ആന, മയില്‍ എന്നിങ്ങനെ പല രൂപങ്ങളും ഉദ്യാനത്തിലുണ്ട്. ഗുരു പൊന്നുച്ചാമിയാണ് ഇതെല്ലാം പഠിപ്പിച്ചുതന്നതെന്നാണ് ശിവകുമാര്‍ പറയുന്നത്.2023-ല്‍ എച്ച്.ആര്‍. തൊഴിലാളിയിരുന്ന ശിവകുമാറിന് സ്ഥാനക്കയറ്റം ലഭിച്ച് എസ്.എല്‍.ആര്‍. തൊഴിലാളിയായി പാലക്കാട് കനാല്‍സെക്ഷനിലേക്ക് മാറ്റമായി. എന്നാല്‍, ഇക്കുറിയും പുഷ്പമേളയുടെ ആലോചനകള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ശിവകുമാറിന്റെ പേര് ചര്‍ച്ചയായി. തുടര്‍ന്ന് കുറച്ചുമാസത്തേക്ക് ശിവകുമാറിനെ ഉദ്യാനത്തിലേക്ക് തിരിച്ചുവിളിച്ചു.ഫെബ്രുവരി അവസാനത്തോടെ കനാല്‍സെക്ഷനിലേക്ക് ശിവകുമാറിന് തിരിച്ചു പോകണം. എന്നാല്‍, ജീവിതത്തിന്റെ കൂടുതല്‍സമയവും ഉദ്യാനത്തിലായിരുന്നെന്നും ഉദ്യാനത്തെ പരിപാലിക്കുന്ന ജോലികളുമായി കഴിയാനാണ് താത്പര്യമെന്നും ശിവകുമാര്‍ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു