ചൊറുക്കള- ബാവുപ്പറമ്പ്- മയ്യിൽ- കൊളോളം വിമാനത്താവള റോഡ്; ഭൂമിയേറ്റെടുക്കാൻ ഉത്തരവ്

മയ്യിൽ : ചൊറുക്കള -ബാവുപ്പറമ്പ്- മുല്ലക്കൊടി- കൊളോളം എയർപോർട്ട് റോഡ് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായി. 2013-ലെ പൊതു കാര്യത്തിനായി ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരം നിലവിലെ റോഡിന് ഇരുഭാഗവുമുള്ള ഭൂമി ഏറ്റെടുത്താണ് നവീകരണം നടപ്പാക്കുക. ഇതിനായി കളക്ടറെ അധികാരപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും പരാതികളും ഉത്തരബ് ഇറങ്ങിയ ശേഷം 15 ദിവസത്തിനകം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള റോഡ് വികസന സ്പെഷ്യൽ തഹസിൽദാർ മുമ്പാകെ സമർപ്പിക്കാനാണ് അറിയിപ്പുള്ളത്. റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠന റിപ്പോർട്ട് kannur.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.