Kerala
ആനത്തലവട്ടം ആനന്ദന് അന്തരിച്ചു

തിരുവനന്തപുരം : മുതിര്ന്ന സി.പി.എം നേതാവും മുന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന് (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജില് ദീര്ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ്.
1985 ല് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല് മണ്ഡലത്തില്നിന്ന് മൂന്നുവട്ടം എം.എല്.എ.യായി. 2008 ല് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സി.ഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര് കയര് വൈസ് ചെയര്മാനുമാണ്. ഭാര്യ ലൈല. മക്കള്: ജീവ ആനന്ദന്, മഹേഷ് ആനന്ദന്.
1937 ഏപ്രില് 22 ന് തിരുവനന്തപുരം ജില്ലയിലെ വര്ക്കല ചിലക്കൂരില് കേടുവിളാകത്ത് വിളയില് വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ല് ഒരണ കൂടുതല് കൂലിക്കുവേണ്ടി നടന്ന കയര് തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന് രാഷ്ട്രീയ പ്രവര്ത്തനത്തിലെത്തുന്നത്. വര്ക്കലയിലെ ട്രാവന്കൂര് കയര് വര്ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്വേയില് ടിക്കറ്റ് എക്സാമിനര് ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്ത്തനത്തിനു വേണ്ടി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
1956 ല് കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി. ധാരാളം തൊഴിലാളിസമരങ്ങള്ക്ക് നേതൃത്വം നല്കിയ ആനന്ദന് പലവട്ടം ജയില്വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്ഷത്തോളം ഒളിവില് പ്രവര്ത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷമാണ് ജയില്മോചിതനായത്.
ട്രാവന്കൂര് തൊഴിലാളി യൂണിയന് ജനറല് സെക്രട്ടറി, 1972 മുതല് കയര് വര്ക്കേഴ്സ് സെന്റര് ജനറല് സെക്രട്ടറി തുടങ്ങിയ നിലകളില് പ്രവര്ത്തിച്ചു. 12 വര്ഷം കയര്ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര് ബോര്ഡ് വൈസ് ചെയര്മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു.
1987 ല് ആറ്റിങ്ങലില്നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 96 ല് ആറ്റിങ്ങലില്ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല് സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല് 2011 വരെ ചീഫ് വിപ്പായിരുന്നു.
കേന്ദ്രസര്ക്കാരിന്റെ കയര്മിത്ര പുരസ്കാരം, കയര് മില്ലനിയം പുരസ്കാരം, സംസ്ഥാന സര്ക്കാരിന്റെ കയര് അവാര്ഡ്, സി. കേശവന് സ്മാരക പുരസ്കാരം, എന്. ശ്രീകണ്ഠന് നായര് പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്.
Kerala
ശസ്ത്രക്രിയ മൊബൈലില് പകര്ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ് ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയത്. ഇത് ഡോക്ടര്മാരുടെ ശ്രദ്ധയില്പ്പെട്ടു. തുടര്ന്ന് ചോദ്യം ചെയ്തപ്പോള് വീട്ടിലേക്ക് വീഡിയോ കോള് ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില് നടപടി എടുത്തിരുന്നു. അരുണ് ആസ്പത്രിയിലെ താല്ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്: വാക്കുതര്ക്കത്തെ തുടര്ന്ന് അയല്വാസിയെ വെട്ടിക്കൊന്നു. തൃശൂര് കോടശേരിയില് ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില് അയല്വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്വെച്ചാണ് തര്ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
Kerala
കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്