കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ, സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണ്.
സര്‍ക്കാര്‍ ധനസഹായം നാളെയോടെ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.ജീവനക്കാര്‍ക്കുള്ള ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാന്‍ 38.5 കോടി രൂപയാണ് ആവശ്യം. ഇതില്‍ 8.5 കോടി രൂപ കെ.എസ്.ആര്‍.ടി.സി സമാഹരിക്കുന്നതാണ്.
മുന്‍ മാസങ്ങളില്‍ ശമ്പളം കൊടുക്കാന്‍ എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റില്‍ 3 കോടി രൂപ ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. ഇവ പിന്‍വലിച്ചതിനു ശേഷമാണ് ശമ്പളം നല്‍കാന്‍ സാധ്യത.
ഈ മാസം അഞ്ചാം തീയതിക്കുള്ളില്‍ തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.