THALASSERRY
‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം
തലശ്ശേരി: ‘നിലം തൊടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു.
ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ലിബാസ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതിനിടെ, തിങ്കളാഴ്ച അമിതവേഗം ചോദ്യംചെയ്തതിന് വടകരയിൽ ബസ് ജീവനക്കാരൻ നാട്ടുകാരന്റെ തലയടിച്ച് പൊട്ടിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിലോടുന്ന ‘ചീറ്റപ്പുലി’ ബസിലെ ജീവനക്കാരാണ് കല്ല് ഉപയോഗിച്ച് തലക്കിടിച്ചത്.
ലിബാസ് എഴുതിയ കുറിപ്പ് വായിക്കാം:
ആ വിറയൽ മാറിയിട്ടില്ല സർ
2023 ഒക്ടോബർ 1
ന്യൂമാഹി ടൗണിന് സമീപം കേരള സർക്കാർ – മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ.
നന്നായി
മഴ പെയ്ത് ചോർന്നുകൊണ്ടിരിക്കുന്നു.
റോഡിന്റെ വശം ചേർന്ന് തലശേരി ഭാഗത്തേക്ക് Honda Activa സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ.
ക്യാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് ഞാൻ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ ഇപ്പോൾ ഞാൻ ജീവനോടെയുണ്ട്.
ഉള്ള ധൈര്യം സംഭരിച്ച് വന്നവഴി മാഹിപ്പാലത്തേക്ക് ബസ്സിന്റെ പിറകെ പോയി. ഡ്രൈവറോട് ഏന്തൊരു പോക്കാണെന്ന് ചോദിച്ചപ്പോൾ KL 59 M 5400 നമ്പർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവറുടെ പ്രതികരണം ശ്രദ്ധേയമായി.
‘നീ ചത്തില്ലല്ലോ’ എന്ന്.
ചാവാത്തതിനാലാണല്ലോ
തെറ്റുകൾ ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാൻ സ്വബോധമുള്ളവർക്ക് മാത്രമെ സാധിക്കുകയുള്ളൂ …
നിയമ സംവിധാനം വളരെ കർക്കശമാക്കി നടപ്പാക്കുന്ന നാട്ടിലെ ഡ്രൈവറുടെ മറുപടി. തികച്ചും പ്രശംസനീയമാണ്.
കാരണം അമിത വേഗതനിയന്ത്രിക്കേണ്ട സംവിധാനത്തിന് മുന്നിലൂടെയാണല്ലോ ഒരു സ്വകാര്യ ബസ് മനുഷ്യന്റെ ജീവന് ഒരു തരി വില കൽപ്പിക്കാതെ ഓടിച്ചു കയറ്റുന്നത്.
പ്രശ്നം ശ്രദ്ധയിൽ പെട്ട ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു നേരെയും ബസ് കയറ്റാൻ ശ്രമം നടത്തിയ ബസ് ഡ്രൈവർക്ക് ഉചിത മായ പുരസ്കാരം നൽകാൻ മോട്ടോർ വാഹന വകുപ്പും അധികൃതരും തയ്യാറായാൽ അത് നാടിന് നാളെ മാതൃകയാവും. സ്വബോധമില്ലാതെ മഴക്കാലത്ത് മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ബസ് ഡ്രൈവർക്കെതിരെയും ബസ്സിനെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. സർ.
ജീവിക്കാൻ വേണ്ടിയുള്ള പെടാപ്പാടിലാണ് സർ
സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള ജന സമൂഹം ഈ കോരിച്ചൊരിയുന്ന മഴയിലും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. നമുക്ക് നീതി വേണം സർ.
‘വീട്ടിൽ കാത്തിരിക്കാൻ കുടുംബമുണ്ട്’ മോട്ടോർ വാഹന വകുപ്പിന്റെ ഈ സന്ദേശം റോഡരികിൽ ഭിത്തികളിൽ എഴുതിച്ചേർക്കാൻ മാത്രമാകരുത്. പരിമഠം മുതൽ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളിൽ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു.
ഈ പാതയിലൂടെയാണ് അർധബോധാവസ്ഥയിൽ ചിലർ ബസ്സുകളിൽ നിറയെ യാത്രക്കാരുമായി മരണക്കുണ്ടിലെ സർക്കസ് നടത്തുന്നത്.
THALASSERRY
അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും
തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
THALASSERRY
തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു
തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.
ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.
THALASSERRY
സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ
തലശ്ശേരി: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും മത്സരിച്ച് വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ തലശ്ശേരിയിൽ നടക്കും.തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തിൽ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കേരള ബധിര-കായിക കൗൺസിലാണ് കായികമേളക്ക് നേതൃത്വം നൽകുന്നത്. ഇത് സർക്കാർ അംഗീകാരമുള്ള സംഘടനയാണെങ്കിലും ആറുവർഷമായി മേള നടത്താനുള്ള ഫണ്ട് അനുവദിക്കാത്തത് സാമ്പത്തികമായി കൗൺസിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ കടമ്പ മറികടക്കാൻ സ്വന്തമായി ഫണ്ട് സമാഹരിച്ചു വരികയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ. അഷ്റഫും ചെയർമാൻ അഡ്വ. പുരുഷോത്തമനും പറഞ്ഞു. സ്വാഗത സംഘം സെക്രട്ടറി എം. എൻ. അബ്ദുൽ റഷീദ്, ട്രഷറർ എ.കെ. ബിജോയ്, വൈസ് പ്രസിഡന്റ് പി.പി. സനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു