Connect with us

PERAVOOR

നിക്ഷേപത്തുക തിരികെ ലഭിക്കാതെ പൂളക്കുറ്റിയിലെ ജനങ്ങൾ

Published

on

Share our post

പേരാവൂർ : ഏഴു വർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം ലഭിക്കാൻ ഉള്ളത്. നിക്ഷേപത്തുക ഇനിയും ലഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിന് മുതിരുമെന്നും നിക്ഷേപകർ പറഞ്ഞു.

ഏകദേശം 420 ഓളം നിക്ഷേപകരാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി തങ്ങളുടെ പണം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലായത്. ആദ്യ നാളുകളിൽ ബാങ്ക് മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന് ബാങ്കിന്റെ ഡയറക്ടർ ബോർഡും കോൺഗ്രസ് പാർട്ടിയും വാക്ക് കൊടുത്തു എങ്കിലും യാതൊരുവിധ ഫലവും ഉണ്ടായിരുന്നില്ല.

തുടർന്ന് 2022 ജൂൺ 20 മുതൽ ജൂലൈ 12 വരെ 22 ദിവസം നിക്ഷേപകർ സമരം നടത്തിയിരുന്നു, സമരത്തിന്റെ ഫലമായി സഹകരണ വകുപ്പ് കോൺഗ്രസ്സ് ഭരിക്കുന്ന തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ച് നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ ഒന്നരക്കോടി രൂപയാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഫർ ചെയ്തതെന്നും നിക്ഷേപകരുടെ മുതൽ ഏകദേശം രണ്ട് കോടിയോളം ആണെന്നും ആണ് നിക്ഷേപകർ പറയുന്നത്.

അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് തങ്ങൾക്ക് ഈ ഗതി വരുത്തിയത് എന്നാണ് നിക്ഷേപകരായ സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ഷൈജു ജോസഫ്, ബിനു ജോൺ എന്നിവർ പറയുന്നത്. നിക്ഷേപകരുടെ കൂട്ടത്തിൽ കൂടുതലും ആദിവാസി വിഭാഗക്കാരാണ്.ദിവസേന കൂലിവേല ചെയ്ത് ജീവിച്ചുവരുന്ന സാധാരണക്കാരും രോഗബാധിതരും ഉൾപ്പെടുന്നവർക്ക് തങ്ങളുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും ഇവർ പറഞ്ഞു.

യഥാർത്ഥത്തിൽ ബാങ്കിൽ നിക്ഷേപിച്ച തുക എങ്ങോട്ട് പോയി എന്ന് അറിയാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.പലിശ തിരികെ ലഭിച്ചില്ലെങ്കിലും തങ്ങളുടെ മുതൽ മാത്രം തിരിച്ചുകിട്ടിയാൽ മതി എന്ന നിലപാടാണ് ഇപ്പോൾ ഇവർക്ക് ഉള്ളത്. 420 നിക്ഷേപകർക്കായി മുതലും പലിശയും സഹിതം രണ്ടര കോടിക്ക് മേലെയാണ് തുക വരുന്നത്. തുടർനടപടി ഉടനെ ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും നിക്ഷേപകർ ഒന്നടങ്കം പറയുന്നു.


Share our post

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!