Kannur
ഇനി പത്തുനാൾ; ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കാൻ വന്നോളൂ മുഴപ്പിലങ്ങാട്ടേക്ക്

കണ്ണൂർ: നിങ്ങളും ഒരുങ്ങിക്കോളൂ ഇനി പത്തുനാൾ മാത്രം. ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കാൻ വന്നോളൂ മുഴപ്പിലങ്ങാട്ടേക്ക് .കേരളം ഇനി ഡ്രൈവിംഗ് ബീച്ചിലേക്ക് ഉറ്റുനോക്കും. ഇവിടെ അറബിക്കടലിന്റെ നീലി മയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു. കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരം.
ഇനി ഒരു ഉത്സവത്തിന് ആതിഥ്യം വഹിക്കുകയാണ്.ബീച്ച് ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരി ക്കടുത്തെ മുഴപ്പിലങ്ങാടെക്ക് . തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്റർ ഓളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.
അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്.സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണ് തന്നെ പറയാം.സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിരി കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്..കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും.
അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക…. ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും.ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്.
മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഒക്ടോബർ 13 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു വരണം .കാണണം.കുടുംബത്തോടൊപ്പം… ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് വരണം.. കാണണം.
കുടുംബത്തോടൊപ്പം കൂടുതൽ വിവരങ്ങൾക്ക് : 9544780001,9778344496.കണ്ണൂർ: നിങ്ങളും ഒരുങ്ങിക്കോളൂ ഇനി പത്തുനാൾ മാത്രം. ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കാൻ വന്നോളൂ മുഴപ്പിലങ്ങാട്ടേക്ക് .കേരളം ഇനി ഡ്രൈവിംഗ് ബീച്ചിലേക്ക് ഉറ്റുനോക്കും. ഇവിടെ അറബിക്കടലിന്റെ നീലി മയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു.
കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരം. ഇനി ഒരു ഉത്സവത്തിന് ആതിഥ്യം വഹിക്കുകയാണ്.ബീച്ച് ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരി ക്കടുത്തെ മുഴപ്പിലങ്ങാടെക്ക് . തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്റർ ഓളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്.
സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണ് തന്നെ പറയാം.സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിരി കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്..കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും.
അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക…. ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും.
ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഒക്ടോബർ 13 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു വരണം .കാണണം.കുടുംബത്തോടൊപ്പം… ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് വരണം.. കാണണം.കുടുംബത്തോടൊപ്പം കൂടുതൽ വിവരങ്ങൾക്ക് : 9544780001,9778344496.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സുകൾക്ക് 20,000 രൂപ പിഴ

തളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് നിസാർ, കെ. പത്മനാഭൻ എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ക്വാട്ടേഴ്സുകൾക്ക് 10,000 രൂപ വീതം സ്ക്വാഡ് പിഴ ചുമത്തി. കുഴൽ കിണർ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യു മെഡിക്ക് സ്പെഷാലിറ്റി ക്ലിനിക്കിന് എതിർവശത്തുള്ള നിസാറിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽലെ മലിനജലം തുറസ്സായി പൊതുറോഡിനു സമീപത്തേക്ക് ഒഴുക്കിവിടുന്നതിനും കുളിമുറിയിൽ നിന്നുള്ള മലിനജലം തുറസ്സായി സമീപത്തെ കുഴിയിലേക്ക് ഒഴുക്കുന്നതിനും ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ക്വാർട്ടേഴ്സിന്റെ പരിസര പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് പിഴ ചുമത്തിയത്.ക്വാർട്ടേഴ്സ് നടത്തിപ്പുകാരന് ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം നൽകി. ഈ ക്വാർട്ടേഴ്സിനു സമീപത്തായി അതിഥി തൊഴിലാളികൾ താമസിക്കുന്ന കെ. പത്മനാഭന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ ജൈവ-അജൈവ മാലിന്യങ്ങൾ കാലങ്ങളായി ഒന്നാം നിലയുടെ സൺഷെയ്ഡിൽ കൂട്ടിയിട്ടതിനും പരിസരങ്ങളിൽ മദ്യകുപ്പികൾ അടക്കമുള്ളവ വലിച്ചെറിഞ്ഞതിനും ക്വാർട്ടേഴ്സിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. ക്വാർട്ടേഴ്സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും സ്ക്വാഡ് കണ്ടെത്തി. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷറഫ്, സ്ക്വാഡ് അംഗം അലൻ ബേബി, ദിബിൽ, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ പങ്കെടുത്തു.
Kannur
വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് തുടക്കമായി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. 30 ശതമാനം ഗവ കിഴിവോടെയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. കൈകൊണ്ട് വരച്ച് പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കലംകാരി സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ടി എന്‍ ആര്‍ സില്‍ക്ക് സാരികള്‍, ടസ്സറ സില്‍ക്ക്, ജൂട്ട് സാരികള്‍, മനില ഷര്‍ട്ട് പീസ്, ധാക്ക മസ്ലിന് ഷര്‍ട്ട് പീസ്, കാവി കോട്ടണ്‍ ദോത്തി, ബെഡ് ഷീറ്റുകള്‍, കൃഷ്ണ വിഗ്രഹം, ചൂരല്‍ കസേര, ഹണി സോപ്പ് തുടങ്ങിയവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1250 മുതല്‍ 13,000 രൂപ വരെയുള്ള സാരികള്‍ മേളയില്‍ ലഭ്യമാണ്. പരിപാടിയില്‍ കണ്ണൂര്‍ കോര്പറേഷന് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അധ്യക്ഷനായി. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ഡയറക്ടര്‍ കെ.സി സോമന് നമ്പ്യാര്‍ ആദ്യ വില്പന നടത്തി. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു, ജില്ലാ ഖാദി പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ, കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ.വി. ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു. മേള ഏപ്രില്‍ 19 ന് അവസാനിക്കും.
Kannur
ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്ന്, രണ്ട് സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, 2018 ലൈബ്രറി സയന്‍സ് സപ്ലിമെന്ററി, 2020, 2024 സ്കീം എന്നീ കോഴ്സുകളുടെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 21 വരെ പിഴ കൂടാതെയും, ഏപ്രില്‍ 28 വരെ 100 രൂപ പിഴയോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്