പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അനധ്യാപകര്‍: 147 ഒഴിവുകള്‍

കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 147 ഒഴിവുണ്ട്. അനധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. 109 ഒഴിവുകളില്‍ സ്ഥിരനിയമനമാണ്.
സ്ഥിരം ഒഴിവുകള്‍
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 49 (എസ്.സി. – 8, എസ്.ടി. – 8, ഒ.ബി.സി. – 4, ഇ.ഡബ്ല്യു.എസ്. – 4, ജനറല്‍ – 25), ഡ്രൈവര്‍ – 14 (എസ്.സി. – 1, എസ്.ടി. – 1, ഒ.ബി.സി. – 4, ഇ.ഡബ്ല്യു.എസ്. – 1, ജനറല്‍ – 7), കാറ്ററിങ് അസിസ്റ്റന്റ് – 2 (ജനറല്‍ – 2), ജൂനിയര്‍ അസിസ്റ്റന്റ് – 6 (എസ്.സി. – 3, എസ്.ടി. – 1, ജനറല്‍ – 2), ജൂനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് – 2 (ജനറല്‍ – 2), സീനിയര്‍ ലാബോറട്ടറി അറ്റന്‍ഡന്റ് – 1 (ജനറല്‍ – 1), ലൈബ്രറി അസിസ്റ്റന്റ് – 1 (എസ്.ടി. – 1), അസിസ്റ്റന്റ് – 1 (ജനറല്‍ – 1), ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) – 3 (ഒ.ബി.സി. – 1, ജനറല്‍ – 2), ടെക്‌നീഷ്യന്‍ (സിവില്‍) – 1 (ജനറല്‍ – 1), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – 5 (ജനറല്‍ – 3, എസ്.ടി. – 1, ഇഡബ്ല്യു.എസ്. – 1), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) – 1 (ജനറല്‍ – 1), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സയന്‍സ്) – 3 (ജനറല്‍ – 2, ഒ.ബി.സി. – 1), പ്രൊഫഷണല്‍ അസിസ്റ്റന്റ് – 1 (ജനറല്‍ -1), സീനിയര്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ് – 1 (ജനറല്‍ – 1), അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓഫീസര്‍ – 2 (ഒ.ബി.സി. – 1, ജനറല്‍ – 1), മാനേജര്‍ (ഗസ്റ്റ് ഹൗസ്) – 1 (ജനറല്‍ -1), കോച്ച് (സ്‌പോര്‍ട്‌സ്) – 1 (ജനറല്‍ – 1), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് – 1 (ജനറല്‍ – 1), ഡയറക്ടര്‍ – 1 (ജനറല്‍ – 1), സിസ്റ്റംസ് മാനേജര്‍ – 1 (ജനറല്‍ – 1), പ്ലേസ്‌മെന്റ് ഓഫീസര്‍ – 1 (ജനറല്‍ -1 ), പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ – 1 (ജനറല്‍ – 1), ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ – 1 (ജനറല്‍ – 1), ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് – 1 (ജനറല്‍ – 1), അസിസ്റ്റന്റ് ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് – 1 (ജനറല്‍ – 1), മെഡിക്കല്‍ ഓഫീസര്‍ – 2 (ജനറല്‍ – 1, ഒ.ബി.സി. – 1), സെക്ഷന്‍ ഓഫീസര്‍ – 2 (എസ്.സി. – 1, ജനറല്‍ – 1), പ്രൈവറ്റ് സെക്രട്ടറി – 1 (ഒ.ബി.സി. – 1), സീനിയര്‍ അസിസ്റ്റന്റ് – 1 (ജനറല്‍ – 1)
കരാര്‍ ഒഴിവുകള്‍: ഡയറക്ടര്‍ (ഇ.എം.ആര്‍.സി.) 1, ഡീന്‍ – 1, ടെക്‌നിക്കല്‍ ഓഫീസര്‍ – 1, പ്രൊഡ്യൂസര്‍ (ഇ.എം.ആര്‍.സി.) 3, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ – 1, എന്‍ജിനീയര്‍ – 1, കാമറാമാന്‍ – 3, അക്കൗണ്ട്‌സ് അസിസ്റ്റന്റ് – 1, റിസര്‍ച്ച് അസിസ്റ്റന്റ് – 4, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് – 2, ഗ്രാഫിക് ആര്‍ട്ടിസ്റ്റ് – 1, ടെക്‌നിക്കല്‍ അസിസ്റ്റന്റ് – 1, ടെക്‌നീഷ്യന്‍ – 3, യൂണിറ്റ് പ്യൂണ്‍ – 1, റിസര്‍ച്ച് അസോസിയേറ്റ് – 4.
വിശദവിവരങ്ങള്‍ക്ക് recruitment.pondiuni.edu.in എന്ന വെബ്‌സൈറ്റ് കാണുക. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ അയക്കാം. അതിനുശേഷം ഹാര്‍ഡ് കോപ്പി തപാലിലയക്കണം. ഓരോ തസ്തികയ്ക്കും വ്യത്യസ്ത അപേക്ഷാഫീസാണ്. വനിതകള്‍ക്ക് അപേക്ഷാഫീസില്ല. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 7. ഹാര്‍ഡ് കോപ്പി തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 14.