Connect with us

IRITTY

ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാന്‍ സഹായം വേണം

Published

on

Share our post

ഇരിട്ടി: ഇരുവൃക്കകളും തകരാറിലായി അതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനി ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കനിവുതേടുന്നു.നഗരസഭ കൗണ്‍സിലര്‍ എന്ന നിലയിലുള്ള തന്റെ പൊതുപ്രവര്‍ത്തനത്തിനിടെ അപ്രതീക്ഷിതമായാണ് ശാന്തിനിക്ക് ഗുരുതര രോഗത്തിന് കീഴ്പ്പെടേണ്ടി വന്നത്.

അടിയന്തിര ചികിത്സ ചിലവിലേക്കായി പത്ത് ലക്ഷം രൂപ ഉടന്‍ ആവശ്യമായി വന്നിരിക്കുകയാണ്.ജീവന്‍ വീണ്ടെടുക്കാനും തുടര്‍ ചികിത്സയ്ക്കുമായി വളരെയേറെ പണം ആവശ്യമായി വരും. നിര്‍ദ്ദനകുടുംബാംഗമായ ശാന്തിനിക്ക് ഇത്രയേറെ ഭീമമായ തുക താങ്ങാന്‍ പറ്റില്ല.സ്വന്തമായി വീടു പോലുമില്ലാത്ത കുടുംബം വര്‍ഷങ്ങളായി പയഞ്ചേരിയില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.

ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനും ഇവരുടെ ചികിത്സ തുടരുന്നതിനുമായി ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സണ്ണിജോസഫ്.എം.എല്‍.എ,ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണല്‍ കെ.ശ്രീലത ,പി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ ചെയര്‍മാനായും,അത്തിത്തട്ട് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ ഇന്ദുമതി വൈസ് ചെയര്‍മാനായും പി.എ.നസീര്‍ ജനറല്‍ കണ്‍വീനറായും ആര്‍.കെ.ഷൈജു ,വള്ളിയാട് വാര്‍ഡ് കൗണ്‍സിലര്‍ പി.രഘു എന്നിവര്‍ കണ്‍വീനര്‍ മാരായും, ഇരിട്ടി വാര്‍ഡ് കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് ഖജാന്‍ജിയായും ചികിത്സാ സഹായ കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്.

സാമ്പത്തിക സഹായസമാഹരണത്തിനായി ഇന്ത്യന്‍ ബേങ്ക് ഇരിട്ടി ശാഖയില്‍ കമ്മിറ്റി ഭാരവാഹികളുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികള്‍ തങ്ങളാല്‍ കഴിയുന്ന സാമ്പത്തീക സഹായം നല്‍കി ശാന്തിനിയുടെ ജീവന്‍ വീണ്ടെടുക്കാനുള്ള കൂട്ടായ്മയില്‍ കൈത്താങ്ങാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ബേങ്ക് ഇരിട്ടി ശാഖ
A/c No:7617716026 IFSC Code: IDIBOOOI 113


Share our post

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

Trending

error: Content is protected !!