കളക്റ്റഡ് വർക്സ് ഓഫ് മഹാത്മാഗാന്ധി പുസ്തക സമാഹാരം തലശ്ശേരി അതിരൂപതയ്ക്ക് സമർപ്പിച്ചു

പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് കൈമാറി.
ഗാന്ധിജി നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ഗാന്ധിജി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 40 എഴുത്തുകാർ 40 വർഷം കൊണ്ട് തുടർച്ചയായി എഴുതി പ്രസിദ്ധീകരിച്ച പുസ്തക സമാഹാരമാണിത്. ഗാന്ധിയനും “സത്യവും നീതിയും ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ” എന്ന പുസ്തകത്തിന്റെ രചയിതാവുമായ അഡ്വ.എം.ജെ.ചെറിയാനാണ് പുസ്തക സമാഹാരം തന്റെ മാതൃ വിദ്യാലയത്തിന് സംഭാവനയായി നൽകിയത്.
ഗൂഡല്ലൂർ കർഷക സമരങ്ങളുടെ അമരക്കാരനും ഗൂഡല്ലൂരിന്റെ ഇതിഹാസ യാത്ര എന്ന ഗ്രന്ഥത്തിൻറെ കർത്താവുമാണ് ഡോ. എം.ജെ.ചെറിയാൻ.ഗൂഡല്ലൂരിലെ ക്രൂരമായ കുടിയിറക്കൽ ചരിത്രത്തിൽ കുടിയിറക്കൽ നിർത്തിവയ്ക്കാൻ സുപ്രീംകോടതി അനുവദിച്ച സ്റ്റേ ഉത്തരവ് വാങ്ങിയ അഭിഭാഷകൻ കൂടിയാണ് എം.ജെ ചെറിയാൻ. കർഷക സമരങ്ങളുടെ മുൻനിരയിൽ നിന്ന് സമരം ചെയ്ത ചെറിയാൻ പിന്നീട് ജയിലിലടക്കപ്പെട്ടു. സ്റ്റേ ഉത്തരവ് ലഭിച്ചതിനുശേഷം പിന്നീട് കുടിയിറക്കലുകൾ ഉണ്ടായിട്ടില്ല.
സണ്ണി ജോസഫ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി.പേരാവൂർ സെയ്ൻറ് ജോസഫ് പള്ളി വികാരി ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. യു.സെബാസ്റ്റ്യൻ, പ്രഥമധ്യാപകൻ സണ്ണി സെബാസ്റ്റ്യൻ, ജോർജ് മാത്യു, പ്ലാസിഡ് ആന്റണി, ഫാദർ മാത്യു മാണിക്കത്താഴെ, പി.ടി.എ പ്രസിഡൻറ് സന്തോഷ് കോക്കാട്ട്,അഡ്വ.മാത്യു കുന്നപ്പള്ളി, ഡോ. ജോഷി, അഡ്വ. തേജസ്, ജോസഫ് കോക്കാട്ട്,കെ.എം.ആന്റണി എന്നിവർ സംസാരിച്ചു.