ലോക ബഹിരാകാശ വാരാഘോഷം; ചിത്രരചനാമത്സരം

കണ്ണൂർ : ലോക ബഹിരാകാശ വാരാഘോഷം -2023 ന്റെ ഭാഗമായി ഒക്ടോബർ എട്ടിന് സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ. എസ്. ആർ. ഒ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കും.
കണ്ണൂർ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ എൽ. പി (1 മുതൽ 4 വരെ), യു. പി (5 മുതൽ 7 വരെ), എച്ച്. എസ് (8 മുതൽ 10 വരെ), എച്ച്. എസ് .എസ് (11, 12-) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം. കണ്ണൂർ, കാസർകോട് വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ wsweek.vssc.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ അഞ്ചിന് മുൻപ് രജിസ്റ്റർ ചെയ്യണം. വിഷയം വേദിയിൽ പ്രഖ്യാപിക്കും. സ്കൂൾ ഐ. ഡി കാർഡും പെയിന്റിംഗ് സാമഗ്രികളും സഹിതം രാവിലെ 8.30ന് എത്തിച്ചേരുക.
വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും, എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9496356739, 7012027937