പോക്‌സോ കേസിലെ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും

കണ്ണൂര്‍: തലശേരി ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ കേസില്‍ പ്രതിയെ ആറുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി അതിവേഗത പോക്‌സോ കോടതി ജഡ്ജ് ടി.റ്റി ജോര്‍ജ് ശിക്ഷിച്ചു.
ധര്‍മടം ചാത്തോടം ബീച്ചിലെ അനില്‍സദന്‍ വീട്ടില്‍ കെ.വി അരുണ്‍കുമാറിനെയാണ് തലശേരി അതിവേഗ പോക്‌സോകോടതി ശിക്ഷിച്ചത്. 2019- ഒക്‌ടോബര്‍ മാസം തലശേരി പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന സനല്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലും വീടിനടുത്തുളള ഏറുമാടത്തിലുംവെച്ച് ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.