Connect with us

Kerala

പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; മെറിറ്റ് കം മീൻസ് (ബി.പി.എൽ) സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാനത്തെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരിക്കുന്ന ബി.പി.എൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ബി.പി.എൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബി.പി.എൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2007-2008 അധ്യയന വർഷം മുതൽ നടപ്പിലാക്കി വരുന്നതാണ്, ഈ സ്കോളർഷിപ്പ് പദ്ധതി.

പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക. വിദ്യാർത്ഥി, ഇപ്പോൾ പഠിക്കുന്ന സ്‌കൂൾ മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.

അപേക്ഷകന് , പത്താം ക്ലാസ്സിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലാണ് , തെരഞ്ഞെടുപ്പ് . ഗവണ്മെന്റ് / എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.
മൂന്നു വിഭാഗങ്ങളിൽ ആയാണ് മെറിറ്റ് കം മീൻസ് (ബി.പി.എൽ.) സ്കോളർഷിപ്പ് സ്കോളർഷിപ്പ് നൽകിവരുന്നത്.
1.ജനറൽ വിഭാഗം
2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം
3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം
1.ജനറൽ വിഭാഗം
 ബി.പി.എൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ നിന്ന് സ്കൂൾതലത്തിൽ   ഡാറ്റ എൻട്രി നടത്തി ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ,   സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.
  സ്കൂൾതല സെലക്ഷൻ കമ്മിറ്റി
1. Principal(Chairperson)
2. P.T.A President
3. Head Master/Head Mistress of the High School

4. Staff Secretary

5. One representative from among the teachers elected by the Staff Council.

2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം
ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയുള്ള അപേക്ഷകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി , അതത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു.

3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം
ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരിൽനിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് , പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.
ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടെ മാത്രം അവരുടെ ആയതിനുള്ള യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി 25-10-2023 തീയതിക്കകം പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പരിശോധനയ്ക്കായി ലഭിക്കേണ്ടതാണ് അല്ലാത്തപക്ഷം ഓൺലൈനായി ലഭിച്ച അപേക്ഷ നിരസിക്കപ്പെടുന്നതാണ്

വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1.ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖ
2.ആർട്സ് /സ്പോർട്സ് /IED സർട്ടിഫിക്കറ്റുകൾ
3.ഭിന്നശേഷി വിദ്യാർഥികൾ അംഗീകൃത മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തന്നെ ഹാജരാക്കണം
കൂടുതൽ വിവരങ്ങൾക്ക്
http://www.dhsekerala.gov.in
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ


Share our post

Kerala

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല

Published

on

Share our post

പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2025-’26 അധ്യയനവര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ www.stmrs.in -ലൂടെ ഫെബ്രുവരി 10-നകം സമര്‍പ്പിക്കണം.രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍/ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ (സി.ബി.എസ്.ഇ. – ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയും മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. പ്രവേശനത്തിന് വരുമാനപരിധി ബാധകമല്ല.


Share our post
Continue Reading

Kerala

അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪

Published

on

Share our post

പാലക്കാട്: അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.


Share our post
Continue Reading

Kerala

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; സർക്കാർ നയം അറിയിക്കണമെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം വകുപ്പ് മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജനവാസ മേഖലയില്‍ കയറി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണം.കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാവുന്നതാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാവുന്നതാണ്. യോഗ്യരായവരെ ഇതിനായി കണ്ടെത്തണം. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!