കൈയ്യില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ; കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; മല്ലു ട്രാവലര്‍

തിരുവനന്തപുരം: സഊദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. കേസില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ രേഖകള്‍ കൈയിലുണ്ട്.നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നാട്ടില്‍ വരുമെന്നും മല്ലു അറിയിച്ചു
സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലില്‍ മുഴുവന്‍ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസില്‍ ഞാന്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്.
എന്നാല്‍, ഞാന്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, 100 ശതമാനം ഇനിയൊരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവര്‍ തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയില്‍ പറഞ്ഞു.