പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ

കണ്ണൂർ: പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ “റേഡിയോ ടീച്ചർ” പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും.2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണു പ്രക്ഷേപണം.
സാധ്യതാ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച്, ആശയവിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ 2 കുട്ടികളെയും ചേർത്ത് ആകാശവാണി സ്റ്റുഡിയോയിൽ നടത്തുന്ന പ്രശ്നോത്തരിയാണിത്.
കണ്ണൂർ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി.പ്രശാന്ത് കുമാറാണു ആവിഷ്കാരം.ആകാശവാണി കണ്ണൂർ എന്ന യുട്യൂബ് ചാനലിലും 9495967080 എന്ന ഒഫീഷ്യൽ വാട്സാപ് ഗ്രൂപ്പിലും പ്രക്ഷേപണം കഴിഞ്ഞ പ്രശ്നോത്തരിയുടെ എപ്പിസോഡുകൾ കേൾക്കാം.