ഉന്നം നിറച്ച കിടക്കകളുമായി പയ്യന്നൂർ ഖാദി കേന്ദ്രം

കണ്ണൂർ: ഉറക്കം കൂടുതൽ സുഖകരമാക്കാൻ ഉന്നം നിറച്ച ‘സുഷുപ്തി’ കിടക്കകളുമായി പയ്യന്നൂർ ഖാദി കേന്ദ്രം. കൈകൊണ്ട് ചർക്കയിലുണ്ടാക്കുന്ന നൂൽ ഉപയോഗിച്ച് ഖാദി തറികളിൽ നെയ്തെടുക്കുന്ന ഖാദി തുണിയിൽ ഉന്നം നിറച്ചാണു കിടക്കകൾ തയാറാക്കുന്നത്.
കിടക്കകളുടെ ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. ഖാദി ബോർഡ് അംഗം എസ‌്.ശിവരാമൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ഖാദി ജീവിചര്യയാക്കിയവരെ ആദരിച്ചു.
ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.ജി ശ്യാമ കൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ.കെ.ജയദേവ്, കണ്ണൂർ കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ്, ഡി.സദാനന്ദൻ, കെ.കെ.ചാന്ദിനി, ടി.എസ്.മാധവൻ നമ്പൂതിരി, കെ.വി.ഗിരീഷ് കുമാർ, സി.സുധാകരൻ, പി.എൻ.മേരി വിർജിൻ, കെ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.