പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ – എറണാകുളം മെമു 4.30ന്

Share our post

തൃശൂർ: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ – എറണാകുളം മെമു, കന്യാകുമാരി – ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തിൽ പ്രധാനമായും മാറ്റമുള്ളത്.

പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ -എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.5.20ന് തൃശ്ശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌൺ സ്റ്റേഷനിൽ എത്തും. ഈ വണ്ടിയുടെ സമയം മാറ്റണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്.

വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. 17.42ന് എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി ബംഗളുരു എക്സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും. നിലവിൽ 19.37നാണ് ഈ വണ്ടി തൃശ്ശൂരിലെത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!