ഇന്ന് ‘ലോക ഹൃദയ ദിനം’
ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും അവരെ സഹായിക്കാം.ലോക ഹൃദയ ദിനം ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു പ്രധാന അവസരമാണ്.
കാരണം ഹൃദ്രോഗം ഇന്ന് ഒരു വലിയ ആരോഗ്യ പ്രശ്നമാണ്.മുൻപ് പ്രായമായവരിൽ കണ്ടുവരുന്ന ഹൃദ്രോഗം ഇന്ന് യുവാക്കളിലും കണ്ടുവരുന്നു. 30-40 വയസിന് ഇടയിൽ പ്രായമുള്ളവരിലും ഹൃദ്രോഗത്തിന്റെ നിരക്ക് വർധിച്ചുകൊണ്ടിരിരിക്കുകയാണ്.
എല്ലാ വർഷവും ആ വർഷത്തെ ഹൃദയാരോഗ്യ കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ തീം മുമ്പോട്ട് വെച്ചാണ് ലോക ഹൃദയം ദിനം ആചരിക്കുന്നത്.ഈ വർഷത്തെ തീം “Use Heart, Know Heart ” എന്നതാണ്. ഈ അവസരത്തിൽ, ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദ്രോഗം ഒരു ജീവിതശൈലി രോഗമാണ് എന്നതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗം ഒരു ജീവിതശൈലി രോഗമാണ് എന്നതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കും.
ഇന്ന് നമ്മൾ ലോക ഹൃദയ ദിനം ആചരിക്കുന്നത് നമുക്ക് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് നമ്മുടെ ഹൃദയത്തെ എങ്ങനെ പരിപാലിക്കണമെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാണ്, നമ്മുക്ക് നമ്മുടെ ഹൃദയത്തെ കേൾക്കാം, സംരക്ഷിക്കാം.
