എയിംസില്‍ പാരാമെഡിക്കൽ, ക്ലറിക്കല്‍, അധ്യാപക തസ്തികകളിൽ നിയമനം; 631 ഒഴിവുകള്‍

Share our post

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിലായി (എയിംസ്) 631 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ളറിക്കൽ തസ്തികകളിലും അധ്യാപക തസ്തികകളിലും അവസരമുണ്ട്.

ഉത്തർപ്രദേശ് റായ്ബറേലി: ഗ്രൂപ്പ് ബി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 149 ഒഴിവുണ്ട്. വിശദവിവരങ്ങൾ: www.aiimsrbl.edu.in അവസാന തീയതി: ഒക്ടോബർ 16.

പശ്ചിമബംഗാൾ കല്യാണി: ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 133 ഒഴിവുണ്ട്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാനത്തീയതി ഉൾപ്പെടെ വിശദവിവരങ്ങൾ www.aiimskalyani.edu.in ൽ ലഭിക്കും.

രാജസ്ഥാൻ ജോധ്പുർ: ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുണ്ട്. അവസാനത്തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് aiimsjodhpur.edu.in കാണുക.

ഹിമാചൽപ്രദേശ് ബിലാസ്‌പുർ: ഗ്രൂപ്പ് ബി, സി തസ്തികകളിലായുള്ള 62 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.pgimer.edu.in, www.aiimsbilaspur.edu.in അവസാന തീയതി: ഒക്ടോബർ നാല്

ബിഹാർ പട്ന: അധ്യാപക തസ്തികകളിലെ 93 ഒഴിവിലേക്ക് നിയമനം. പ്രൊഫസർ- 33, അഡീഷണൽ പ്രൊഫസർ- 18, അസോസിയേറ്റ് പ്രൊഫസർ- 22, അസിസ്റ്റന്റ് പ്രൊഫസർ- 20 എന്നിങ്ങനെയാണ് ഒഴിവ്. വിവരങ്ങൾക്ക്: www.aiimspatna.edu.in അവസാന തീയതി: ഒക്ടോബർ ഏഴ്.

പഞ്ചാബ് ഭട്ടിൻഡ: അധ്യാപക തസ്തികളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 89 ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.aiimsbathinda.edu.in അവസാന തീയതി: ഒക്ടോബർ നാല്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!