കൽപ്പറ്റയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
മാനന്തവാടി : കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. നടവയലിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
