കണ്ണൂരിൽ പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനടുത്ത ഗ്രീൻപാർക്ക് റസിഡൻസിയിൽ നിന്നാണ് പഴകിയ ചോർ, നെയ്‌ചോർ, ഫ്രൈഡ് റൈസ്, പരിപ്പ് കറി എന്നിവ പിടിച്ചെടുത്തത്.
ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെ പത്ത് സ്ഥാപനങ്ങളിൽ പരശോധന നടത്തിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് മിക്ക സ്ഥാപനങ്ങളും ശുചിത്വ നിലവാരം പുലർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
പരശോധനയ്ക്ക് ക്ലീൻസിറ്റി മാനേജർ പി.പി. ബൈജു, സീനീയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.