ശാന്തിനികേതൻ സ്‌കൂളിൽ നബിദിനാഘോഷം

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ നബിദിനാഘോഷം നടത്തി. ഫാത്തിമ നസ്രിൻ നബിദിന സന്ദേശം നൽകി. മാപ്പിളപ്പാട്ട്, ദഫ് മുട്ട്, മെഹന്തി മത്സരം എന്നിവ നടന്നു. മാനേജ്‌മെന്റ് ട്രഷറർ രമേശ് ബാബു, പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, അധ്യാപകരായ സുരേഷ് ബാബു, എം.കെ. സിന്ധു, അഖില മിഹിൽനാഥ്, സുഷമ, ദിവ്യ , സനിഷ, ശരണ്യ ഷാലിൻ തുടങ്ങിയവർ സംസാരിച്ചു.