Connect with us

Kannur

അനാസ്ഥയുടെ നിശ്ചല ദൃശ്യമായി കണ്ണൂർ കോട്ട

Published

on

Share our post

കണ്ണൂർ : തുടങ്ങും മുൻപേ ഒടുങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കായി സജ്ജീകരിച്ച, അസ്ഥികൂടം പോലുള്ള ഇരിപ്പിടങ്ങൾ…കോട്ടമതിലിന് ചുറ്റുമുള്ള കിടങ്ങിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ…..

കൃത്യമായ നിരീക്ഷണമില്ലാത്തതിനാൽ കോട്ടയ്ക്കകത്ത് തോന്നുംപടി വിഹരിക്കുന്ന സന്ദർശകർ…ഇരുട്ടറയിൽ വിശ്രമിക്കുന്ന ചരിത്രപ്രാധാന്യമുള്ള പീരങ്കിയുണ്ടകൾ…വിനോദസഞ്ചാര ദിനത്തിലും അത്ര സുന്ദരമല്ല, കണ്ണൂർ കോട്ടയിലെ കാഴ്ചകൾ.

ഒരാൾക്ക് 25 രൂപ പ്രവേശന ഫീസ് ഇൗടാക്കുന്നുണ്ടെങ്കിലും സന്ദർശകർക്കുവേണ്ട നിർദേശങ്ങളോ സൗകര്യങ്ങളോ കോട്ടയിൽ ലഭിക്കുന്നില്ല. കോട്ടമതിലിന് ചുറ്റുമുള്ള, ഒഴുക്ക് നിലച്ച കിടങ്ങിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാം. സന്ദർശകർ ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേലി സ്ഥാപിക്കാനോ മാലിന്യങ്ങൾ യഥാസമയം നീക്കാനോ അധികൃതർക്കാകുന്നില്ല.

കാണാനവസരമില്ലാതെ പീരങ്കിയുണ്ടകൾ

ഇവിടെനിന്ന്‌ ഉദ്ഖനനംചെയ്തെടുത്ത പീരങ്കിയുണ്ടകളുടെ വൻ ശേഖരം യഥാവിധി കാണാനുള്ള അവസരം ചരിത്രാന്വേഷകർക്കുപോലും ലഭ്യമല്ല. പൊതു അവധിദിനങ്ങളിലും വാരാന്ത്യത്തിലും നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. സംഘമായി എത്തുന്ന സന്ദർശകർ പ്രവേശന ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ അവരെന്ത്‌ ചെയ്യുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല.

പ്രവേശന ഗേറ്റിലുള്ളവർക്ക് ഇതേപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയാണ്. ‘യോഗം, സ്വീകരണം, പാർട്ടിസമ്മേളനം, ആഘോഷം, പാചകം തുടങ്ങിയവ ദേശീയ സംരക്ഷിതസ്മാരകത്തിനകത്ത് പാടില്ലെ’ന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഉള്ളിൽകയറി എന്തുചെയ്യുന്നുവെന്ന കാര്യം അധികൃതർ മിക്കപ്പോഴും അറിയാറില്ല.

പുരാവസ്തുവകുപ്പിന്റെ തൃശ്ശൂർ ഓഫീസിന് കീഴിലാണ് കണ്ണൂർ കോട്ട (സെയ്ന്റ് ആഞ്ചലോ കോട്ട) പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശകസമയം.

അസ്ഥികൂടം കണക്കെ ഈ സജ്ജീകരണങ്ങൾ

കോട്ടയുടെ കവാടം കടക്കുന്നവരെ ആദ്യം എതിരേൽക്കുന്നത് 2016-ൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവശിഷ്ടങ്ങളാണ്. ചുരുങ്ങിയ കാലയളവിൽ മാത്രം പ്രദർശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് ഏഴുവർഷമാകുന്നു.

2016-ൽ തുടങ്ങിയ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രദർശനം അനുവദിച്ചത് 2018-ലാണ്. സെയ്ന്റ് ആഞ്ചലോ കോട്ടയുടെ 500 വർഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതായിരുന്നു പ്രദർശനം.

ലേസർ സംവിധാനം ഉപയോഗിച്ച്‌ നടത്തുന്ന ഷോയ്ക്ക് 53 മിനിട്ടായിരുന്നു ദൈർഘ്യം. 100 രൂപ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം തുക കോട്ടയുടെ സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജി സർവേ ഓഫ് ഇന്ത്യക്ക്‌ നൽകണമെന്നാണ് വ്യവസ്ഥ.

ഷോ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സി.ക്കായിരുന്നു. രണ്ടുമാസം പ്രവർത്തിച്ചശേഷം മഴയെത്തുടർന്ന് ഷോ നിർത്തിവെച്ചു. 3.8 കോടി രൂപ ചെലവഴിച്ച് തുടങ്ങിയ ഷോയ്ക്കുവേണ്ടി സ്ഥാപിച്ച 150 കസേരകൾ ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ലൈറ്റുകളും നാമാവശേഷമായി.

ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡി.ടി.പി.സി.യും തമ്മിലുള്ള കരാർ 2022 ഏപ്രിലിൽ അവസാനിച്ചു. ഇതിനിടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണവും വിജിലൻസ് കേസും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായി.

കോട്ട സന്ദർശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി കോട്ടയുടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും കസേരകൾ മാറ്റി പരിപാടി തുടങ്ങണമെന്നും നിർദേശം നൽകിയിരുന്നു.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!