എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ പുതുക്കണം

സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ എറണാകുളം
റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്തംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ എറണാകുളം പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ പുതുക്കണം. ഫോണ്‍: 0484 2312944.