കാർ മതിലിൽ ഇടിച്ചു കയറി വിദ്യാര്ഥി മരിച്ചു

കോഴിക്കോട്: നാദാപുരം -തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാര്ഥി മരിച്ചു. സുന്നി യുവജന സംഘം നേതാവും എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.
പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർധരാത്രി 12 ഓടെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.
വിദ്യാർഥിയുടെ മൃതദേഹം കോഴിക്കോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.