ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍ സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍-ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം.
ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.
