ഓണ്‍ ലൈന്‍ വായ്പ : കണ്ണൂർ മാവിലായി സ്വദേശിയുടെ പതിനായിരം നഷ്ടപ്പെട്ടു

തലശേരി : ഓണ്‍ ലൈന്‍ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ് പെരളശേരി മാവിലായി സ്വദേശിയുടെ പതിനായിരം തട്ടിയെടുത്തുവെന്ന പരാതിയില്‍ എടക്കാട് പൊലിസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാവിലായി ചാത്താടി ഹൗസില്‍ ശരത്കുമാറിന്റെ (48)പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം തട്ടിയെടുത്തത്.
കഴിഞ്ഞ മാസം 22-ന്‌വോളന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കിയ പണമാണ് നഷ്ടമായത്. അഞ്ചു ശതമാനം പലിശയ്ക്കു ബിസിനസ് വായ്പ അനുവദിക്കുമെന്ന് ഫെയ്‌സ്ബുക്ക് പരസ്യംകണ്ടു ബന്ധപ്പെട്ടപ്പോള്‍ സര്‍വീസ് ചാര്‍ജായി പതിനായിരം രൂപ അടയ്ക്കാനാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് യാതൊരു പ്രതികരണവുമില്ലാതെയായി വന്നതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് സൈബര്‍ പൊലിസില്‍ പരാതി നല്‍കിയത്.