Connect with us

Kerala

ലോണ്‍ ആപ്പ് തട്ടിപ്പ്; കേന്ദ്രസഹായം തേടി കേരള പോലീസ്

Published

on

Share our post

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പോലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേരള പൊലീസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രസഹായം കൂടി തേടിയത്.

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവയെ പിടിച്ചുകെട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. നേരത്തെ 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ വിവിധ വെബ്സൈറ്റുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിനാണ് കേരള പോലീസ് കത്തയച്ചിരിക്കുന്നത്. ലോണ്‍ ആപ്പുകള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇതില്‍ താമസമുണ്ടാകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കേരള പൊലീസിന്റെ സ്പെഷ്യല്‍ വിംഗ് ലോണ്‍ ആപ്പുകള്‍ നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ അറിയിക്കാന്‍ പൊലീസ് പുറത്തിറക്കിയ വാട്സാപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്. സൈബര്‍ ഡോം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായ്പാ ആപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്.

എസ്.പി. ഹരിശങ്കര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്സൈറ്റ് വഴിയാണ് ഭൂരിഭാഗം തട്ടിപ്പെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Share our post

Kerala

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

Share our post

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്‌.സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025.


Share our post
Continue Reading

Kerala

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത, വില കൂട്ടാനൊരുങ്ങി ആപ്പിള്‍; തിരിച്ചടിയായത് തീരുവ

Published

on

Share our post

കാലിഫോർണിയ: വരാനിരിക്കുന്ന ഐഫോണ്‍ സീരീസിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിന്‍റെ ഫലമായാണ് വില വര്‍ദ്ധനവ് എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു പ്രചാരണം തടയുന്നതിന്‍റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിന്‍റെ വില വര്‍ദ്ധനവിന് കാരണം ഡിസൈനിലും ഫോര്‍മാറ്റിലും വരുത്തിയ ചില മാറ്റങ്ങളാണെന്നതിനായിരിക്കും ആപ്പിളിന്‍റെ വാദം. ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.

കമ്പനി ചൈനയില്‍ പ്രോ, പ്രോ മാക്സ് സ്മാര്‍ട്ട്ഫോണുകളുടെ വലിയ തോതിലുള്ള ഉത്പാദനം തുടരാനാണ് സാധ്യത. ഉയര്‍ന്ന നിലവാരമുള്ള മോഡലുകളുടെ ഉത്പാദനത്തില്‍ ചൈന ഇപ്പോഴും മുന്നിലാണ്. യുഎസ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഫാക്ടറികള്‍ക്ക് ഇപ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇല്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട പറയുന്നു. വ്യാപാര സംഘര്‍ഷങ്ങള്‍ തണുപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.


Share our post
Continue Reading

Kerala

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾക്ക് സപ്ലൈക്കോയിൽ 50 ശതമാനം വരെ വിലക്കുറവ്

Published

on

Share our post

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് സപ്ലൈകോ സ്‌കൂൾ ഫെയറിൽ വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!