ഗാന്ധി ജയന്തി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പം’ എന്ന വിഷയത്തിലാണ് മത്സരം.
ഉപന്യാസം മൂന്നൂറ് വാക്കില്‍ കവിയരുത്. വിദ്യാര്‍ഥിയുടെ പേര്, സ്‌കൂളിന്റെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഉപന്യാസം കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തിലോ kannurprdcontest@gmail.com എന്ന ഇ മെയിലിലോ ഒക്ടോബര്‍ ആറിനകം ലഭിക്കണം.
പ്രാഥമിക തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ മത്സരം നടത്തിയായിരിക്കും വിജയികളെ നിശ്ചയിക്കുക. ജില്ലാതലത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.