മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ക്യാമറകളുമായി കോര്‍പ്പറേഷന്‍; സ്ഥാപിക്കുന്നത് 90 ക്യാമറകള്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ ആരോഗ്യ വിഭാഗം ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തി അവസാനഘട്ടത്തില്‍. കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇതീനകം പൂര്‍ത്തിയായി കഴിഞ്ഞു.
അടുത്ത് തന്നെ ക്യാമറ പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കം പൂര്‍ത്തിയായി വരികയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥാപിച്ച 90 ക്യാമറകളും നിരീക്ഷിക്കുന്നതിനായി മോണിറ്ററിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തിയാണ് അവശേഷിക്കുന്നത്. 2 കോടി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വയര്‍ലസ് ക്യാമറയുള്‍പ്പെടെ സ്ഥാപിക്കുന്നത്.