ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ (88) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു.
മദർ ഇന്ത്യ, അൻതാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമാതാവ് മെഹബൂബ് ഖാന്റെ മകൻ ഇഖ്ബാൽ ഖാനാണ് ഭർത്താവ്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയുടെ ഭാഗമായ ബംഗ്ലാവിലായിരുന്നു അന്ത്യം.
ഇൽഹാം, സാഖിബ് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ഇരുവരും ഹിന്ദി സിനിമാ വ്യവസായത്തിന്റെ ഭാഗമാണ്. ഇൽഹാം എഴുത്തുകാരനും സാഖിബ് ചലച്ചിത്ര നിർമാതാവുമാണ്.
ദിലീപ് കുമാറിന് 12 സഹോദരീസഹോദരന്മാരുണ്ടായിരുന്നു. അതിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന സഹോദരിയാണ് സയീദ.