കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് എമർജൻസി ലാൻഡിങ് നടത്തി
കണ്ണൂർ: കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തി.ഫ്ലൈറ്റിലെ കാർഗോ ഹോളിൽ ഫയർ അലാറം അടിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കിയത്.വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധനകൾ നടത്തുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്
