കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കാക്കയങ്ങാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് (55) മരിച്ചത്. ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു മുകുന്ദനെ കാക്കയങ്ങാട് ടൗണില്‍ വെച്ച് കാറിടിച്ചത്.
കാലിന് ഗുരുതരമായി പരിക്കേറ്റ മുകുന്ദന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലിരുന്നു. കാക്കയങ്ങാട് ടൗണില്‍ ലോട്ടറി വില്‍പനക്കാരനായിരുന്നു. ഗീതയാണ് മരിച്ച മുകുന്ദന്റെ ഭാര്യ. നന്ദന,നയന എന്നിവര്‍ മക്കളാണ്.
