Connect with us

Kerala

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാവീഴ്ച; വേദിയിലേക്ക് ഓടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചയാള്‍ കസ്റ്റഡിയിൽ

Published

on

Share our post

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. മ്യൂസിയം വളപ്പിൽ രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിയ ഉടന്‍ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാള്‍ വേദിയിലേക്ക് ഓടി കയറി. ഈ സമയം മുഖ്യമന്ത്രി വേദിക്ക് താഴെ എത്തിയതോടെ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഇയാള്‍ ആലിംഗനം ചെയ്തു. വേദിയിൽ നിന്ന് ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് പോലീസിനോട് പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായും ബന്ധുക്കളെ അറിയിച്ചതായും പോലീസ് പറഞ്ഞു.

അയൂബിന്‍റെ പെട്ടന്നുള്ള പ്രവൃത്തിയില്‍ മന്ത്രി അഹമ്മദ് ദേവർകോവില്‍ പരിഭ്രാന്തനായി. സംഭവ സമയം മന്ത്രി ജെ. ചിഞ്ചുറാണിയും വി.കെ പ്രശാന്ത് എം.എല്‍.എ.യും മന്ത്രിക്ക് സമീപത്തുണ്ടായിരുന്നു.


Share our post

Kerala

സിനിമകളുടെ വ്യാജപതിപ്പ് തപ്പിയിറങ്ങിയാൽ പണികിട്ടും, ലിങ്ക് തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വ്യാജനും

Published

on

Share our post

പത്തനംതിട്ട: ഗൂഗിളിൽ സിനിമകളുടെ വ്യാജപതിപ്പ് തപ്പി ഇറങ്ങുമ്പോൾ സൂക്ഷിക്കുക. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വ്യാജ വെബ്സൈറ്റിലും അറിയിപ്പ്. വ്യാജപതിപ്പുകൾ ഇറക്കുന്ന പ്രധാന വെബ്സൈറ്റാണ് തമിഴ്എംവി (പഴയ തമിഴ്റോക്കേഴ്സ്). ഈ വ്യാജന്റെ പേരിൽ ഒട്ടേറെ വ്യാജസൈറ്റുകൾ വേറെയും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വ്യാജസൈറ്റുകളിൽ കയറി അബദ്ധം പറ്റരുതെന്നാണ് തമിഴ്എംവി സൈറ്റിലും അറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന വെബ്സൈറ്റുകൾ മിക്കതും ബ്ലോക്കുചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഗൂഗിൾ വഴി തിരയുമ്പോൾ തുറക്കാൻ സാധിക്കില്ല. തമിഴ്എംവി തുറക്കണമെങ്കിൽ മിക്ക സമയത്തും വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കേണ്ടതായിവരും. ഇത് ഓൺചെയ്താൽ ഇന്റർനെറ്റിൽ കയറുന്ന ആളുടെ ലൊക്കേഷൻ മാറ്റിനൽകാൻ സാധിക്കും.

തമിഴ്എംവിയുടെ നേരിട്ടുള്ള ലിങ്ക് എന്നൊക്കെ പറഞ്ഞാണ് വ്യാജസൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പരസ്യങ്ങൾ മാർക്കറ്റുചെയ്യാനാണ് ഇത്തരം സൈറ്റുകൾ ശ്രമിക്കുന്നത്. ഫോണിലെ ഡേറ്റകൾ ചോർത്താനും ചിലർ എത്താറുണ്ട്. ഈ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ചിലപ്പോൾ ഫോൺ ഹാക്കുചെയ്യപ്പെട്ടേക്കാം. ഇത്തരം സൈറ്റുകൾക്കെതിരേയാണ് തമിഴ്എംവി അറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിന്റെ വ്യാജപതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃത്യമായി വിപിഎൻ ഉപയോഗിച്ച് തമിഴ്എംവി സൈറ്റിൽ കേറാൻ ശ്രമിക്കണമെന്നുമാണ് ഇവർ അറിയിപ്പ് നൽകുന്നത്.


Share our post
Continue Reading

Kerala

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

Published

on

Share our post

റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Kerala

സ്‌ക്രീന്‍ അഡിക്ഷന്‍: രാജ്യത്തെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത, ശ്രദ്ധിക്കേണ്ടത് ഇവ

Published

on

Share our post

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോ​ഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാ​ഗ്പുരിൽ നടന്ന ഒരു ബോധവത്ക്കരണ പരിപാടിക്കിടെ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി ഒഫ്താൽമോളജിസ്റ്റ്സ് ഓഫ് ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജീവിതശൈലി രോ​ഗങ്ങൾ കാരണം ഇത്തരം കേസുകളിൽ വലിയതോതിൽ വർധനവുണ്ടെന്നാണ് നേത്രരോഗവിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോ​ഗമാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ ഏകദേശം 23 ശതമാനം പേർ‌ക്ക് ഹ്രസ്വദൃഷ്ടിയുണ്ട്. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ണുകളുടെ സ്വാഭാവിക വളർച്ചാപ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഐ ബോളിന്റെ നീളം കൂടുന്നതിനും പ്രകാശം റെറ്റിനയിൽ നേരിട്ട് പതിക്കുന്നതിന് പകരം അതിന് മുന്നിൽ കേന്ദ്രീകരിക്കാനും ഇടയാക്കുന്നു. ഇതോടെ, ദൂരക്കാഴ്ച മങ്ങുന്നതിനുള്ള സാധ്യത വർധിക്കും.

കുട്ടികൾ ദീർഘനേരം ​സ്ക്രീനിനുമുന്നിലിരിക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്

  • ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം പഠനം പോലെയുള്ള അത്യാവശ്യ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുക. വിനോദത്തിനായി മൊബൈൽ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.
  • കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുട്ടികൾ പുറത്ത് കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • വായന, പഠനം എന്നിങ്ങനെ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾക്ക് അത് ഒഴിവാക്കുന്നതിന് മതിയായ വെളിച്ചം ഉറപ്പുവരുത്തുക.
  • കാഴ്ചയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുക.
  • ആവശ്യത്തിന് ഉറക്കം, പോഷകസമ്പന്നമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.

Share our post
Continue Reading

Trending

error: Content is protected !!