Kannur
മലയോര ടൗണുകളിലും ഗ്രാമങ്ങളിലും പിടിമുറുക്കി വീണ്ടും ബ്ലേഡ് സംഘങ്ങൾ

കണ്ണൂർ: ഓൺലൈൻ വായ്പാകെണി സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തന്നെ ഇടക്കാലത്ത് നിലച്ച ബ്ളേഡ് മാഫിയ വീണ്ടും സജീവമായെന്ന വിവരവും പുറത്ത്. കഴുത്തറുപ്പൻ പലിശ ഈടാക്കി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ സംഘങ്ങൾ ഓപറേഷൻ കുബേര പദ്ധതി നിലച്ചതിനെ തുടർന്നാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.
ജില്ലയിലെ മലയോര ടൗണുകളിലും ഗ്രാമങ്ങളിലുമാണ് ബ്ളേഡ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. ദിവസക്കണക്കിന് പലിശയും മുതലും പിരിക്കുന്നവർ, ആഴ്ചയിലും മാസത്തിലും പിരിക്കുന്നവർ അങ്ങനെ വ്യത്യസ്ത രീതികളിലാണ് ഇടപാട് മുതലും പലിശയും മുടക്കിയവരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും കൂടിയാകുമ്പോൾ ക്രമസമാധാനഭീഷണിയായി സംഘങ്ങൾ മാറിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾ, കൃഷിക്കാർ,സാധാരണക്കാർ എന്നിവരാണ് ഇവരുടെ പിടിയിൽ പെട്ട് നട്ടംതിരിയുന്നത്.
മുതലിന്റെ ഇരട്ടി തുക നൽകിയാലും അടവിന്റെ പേരിൽ ഇവർ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.ഒരു ലക്ഷത്തിന് പതിനായിരം രൂപ വരെ പലിശ കണക്കാക്കിയാണ് പണം നൽകുന്നത്.ഇവരുടെ കെണിയിൽ വീട്ടമ്മമാരും പെടുന്നുണ്ട്.പലിശ മുടങ്ങിയാൽ വീടും ഭൂമിയുമടക്കം പിടിച്ചെടുക്കുമെന്ന് ഭയപ്പെടുത്തുന്നത് സംഘങ്ങളുടെ പതിവുരീതിയാണ്.
പൊട്ടിക്കാനാകാതെ ഓൺലൈൻ വല
ഓൺലൈനിൽ സോഫയും ബെഡും ബുക്ക് ചെയ്ത് കൊറ്റാളി സ്വദേശിക്ക് നഷ്ടമായത് 58000 രൂപയാണ്. കഴിഞ്ഞ മാസം 31നാണ് ഓൺലൈൻ വഴി സാധനങ്ങൾ ബുക്ക് ചെയ്തത്. 1900 രൂപ ആദ്യഘട്ടത്തിൽ പേ.ടി.എം വഴി അയച്ചുനൽകി.പിന്നീട് തട്ടിപ്പുസംഘം ഒരു ലിങ്ക് അയച്ചുകൊടുത്തു. ഇത് ഓപ്പണാക്കിയതോടെ 58000 രൂപ നഷ്ടപ്പെട്ടു.
ബാങ്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് കണ്ണൂർ ടൗണിന് സമീപം താമസിക്കുന്നയാൾക്ക് നഷ്ടമായത് 69000 രൂപ. തട്ടിപ്പുകാർ അയച്ച ലിങ്ക് ഓപ്പണാക്കി ആധാറും പാൻ കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.ഓൺലൈൻ സ്ഥാപനത്തിൽ നിക്ഷപം നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് അലവിൽ പള്ളിയാമൂല സ്വദേശിയുടെ 42,000 രൂപയും തട്ടിയെടുത്തു.
സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കടുതൽ ലാഭവിഹിതം നൽകാമെന്നായിരുന്നു വാദ്ഗാനം. യാതൊരു വിവരവും ഇല്ലാതായതോടെയാണ് വഞ്ചിക്കപ്പെട്ടത് മനസിലായത്. ഈ പരാതികളിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
മണി ലെൻഡേഴ്സ് ആക്ടിന് വിരുദ്ധം, മൂന്നുവർഷം വരെ തടവ്
*ലൈസൻസ് ഇല്ലാതെയും ലൈസൻസിന് വിരുദ്ധമായും ബിസിനസ്സ് ചെയ്യുക
*വായ്പ നൽകിയ സംഖ്യയിൽ കൂടുതൽ കണക്കിൽ കാണിക്കുക
* അമിതപലിശ ഈടാക്കുക
*മുതലോ പലിശയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക, കൈയേറ്റം ചെയ്യുക, വസ്തുവകകളിൽ അതിക്രമിച്ചു കയറുക, അനുഭവത്തെ തടയുക
നിയമം നിലവിൽ വന്നത് 2012ൽ
സ്വകാര്യ മണി ലെൻഡേഴ്സ് അമിതപലിശ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന് 2012 ൽ കേരള സർക്കാർ അമിത പലിശ ഈടാക്കൽ നിരോധന നിയമം (ദി കേരള പ്രൊഹിബിഷൻ ഓഫ് ചാർജ്ജിംഗ് എക്‌സോർബിറ്റന്റ് ആക്ട് 2012) നിയമം നടപ്പിലാക്കി.
ഈ നിയമം ലംഘിക്കുന്നതായി തെളിഞ്ഞാൽ 3 വർഷംവരെ തടവ് നൽകാനാണ് വ്യവസ്ഥ. ഇടപാടുകാരന്റെ സ്ഥാവരജംഗമ വസ്തുക്കൾ പലിശക്കാരൻ ഇടപാടുമായി ബന്ധപ്പെട്ട് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അമിതപലിശ നൽകിയിട്ടുണ്ടെങ്കിലും ആ തുക മുതലിൽ അഡ്ജസ്റ്റ് ചെയ്ത് അക്കൗണ്ട് സെറ്റിൽ ചെയ്യുന്നതിന് ഉത്തരവിടാനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്