നബിദിനാവധി : പരീക്ഷകൾ പുതുക്കി നിശ്ചയിച്ചു 

Share our post

നബിദിനാവധി മാറ്റിയ സാഹചര്യത്തിൽ, 28-ന് നടത്താൻ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് സപ്ലിമെന്ററി – മേഴ്‌സി ചാൻസ് (നവംബർ 2022) പരീക്ഷകൾ 10-നും രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ / സപ്ലിമെന്ററി) മേയ് 2023 പരീക്ഷകൾ 29-നും നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌.സി കൗൺസലിങ് സൈക്കോളജി (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാലിന് വൈകിട്ട് 5 വരെ.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ ബി-എഡ് (നവംബർ 2022) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.

മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റഗുലർ) മേയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 28 മുതൽ മൂന്ന് വരെയും പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എം.എസ്‌.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 29-ന് 10.30-ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089.

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ്‌ സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. ബി എസ്‌ സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠന വകുപ്പിൽ 27-ന് രാവിലെ 11-ന് മുൻപ് എത്തണം. ഫോൺ: 8968654186.

മാനന്തവാടി കാമ്പസിലെ എം എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യം ഉള്ളവർ 26-ന് ഉച്ചയ്ക്ക് രണ്ടിന് സർട്ടിഫിക്കറ്റുകളുമായി കാമ്പസിലെ പഠന വകുപ്പിൽ എത്തണം. ഫോൺ: 9400582022.

മഞ്ചേശ്വരം നിയമപഠന വകുപ്പിൽ 2023-24 വർഷത്തേക്കുള്ള ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിൽ ഓപ്പൺ, ഇ ഡബ്ള്യു എസ്, എസ് ടി (രണ്ട്) എൽ സി (ഒന്ന്) സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 27-ന് രാവിലെ 11-ന് മഞ്ചേശ്വരം കാമ്പസിലെ പഠനവകുപ്പിൽ എത്തണം.

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽ എൽ എം പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ (എസ് സി – രണ്ട്, എസ് ടി – ഒന്ന്) സീറ്റുകൾ ഒഴിവുണ്ട്. 45 ശതമാനം മാർക്കോടെ നിയമ ബിരുദമാണ് യോഗ്യത. അഭിമുഖം 27-ന് രാവിലെ 10-ന്. ഫോൺ: 04902 347210.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!