നിടുമ്പൊയിൽ ചുരം ശുചീകരണം രണ്ടിന്; സംഘാടക സമിതിയായി

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അന്ത:സംസ്ഥാന പാതയിലെ നിടുമ്പൊയിൽ ചുരം ഭാഗം ഒക്ടോബർ രണ്ടിന് ശുചീകരിക്കും. സംഘാടക സമിതി രൂപവത്കരണ യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, എം. റിജി, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കെ.ഇ. സുധീഷ് കുമാർ, കെ.എം. സുനിൽകുമാർ, എ.ടി.കെ. മുഹമ്മദ്, ജയ്‌സൺ ജോസഫ്, എസ്. സജീവ്, പി.പി. ആദിത്യരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. സുധാകരൻ (ചെയ.), എം .റിജി, ആന്റണി സെബാസ്റ്റ്യൻ (വൈസ് .ചെയ.), ഇ.കെ. സോമശേഖരൻ (ജനറൽ കൺ.), കെ.എം .സുനിൽ കുമാർ(കൺ.).കണ്ണൂർ സർവകലാശാല എൻ.എസ്.എസ് വിഭാഗം,കണിച്ചാർ, കോളയാട് പഞ്ചായത്തുകൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ,വനം വകുപ്പ്, ഹരിതകർമ സേന, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ചുരം ശുചീകരിക്കുന്നത്.