ആഫ്രിക്കൻ ഒച്ച് കിണറുകളിൽ കയറിയാൽ പിന്നെ ആ വെള്ളം ഉപയോഗിക്കാനാവില്ല! ദുരിതത്തിലായി ജനം

Share our post

കതിരൂർ: പഞ്ചായത്തിലെ 11ാം വാർഡിലും എരഞ്ഞോളി പഞ്ചായത്തിലെ 9ാം വാർഡിലും ആഫ്രിക്കൻ ഒച്ച് പെരുകിയത് ജനങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒച്ചുകൾ പെറ്റു പെരുകുകയാണ്. ഒച്ചുകൾപറമ്പുകളിൽ ഉൾപ്പെടെ കാണുന്നുണ്ടെങ്കിലും വീടുകൾക്ക് അകത്തേക്ക് എത്തിയിട്ടില്ല.

ഒച്ചിന്റെ സാന്നിധ്യമുള്ള വെള്ളം ശരീരത്തിൽ തട്ടി കഴിഞ്ഞാൽ ആ ഭാഗത്ത് ചൊറിച്ചിലുണ്ടാകുന്നു.ഒച്ച് കിണറുകളിൽ കയറിയാൽ പിന്നെ ആ വെള്ളം ഉപയോഗിക്കാനാവില്ലെന്നതു നാട്ടുകാരെ ഭയപ്പെടുത്തുന്നു. പകൽ സമയം ഒച്ചുകളെ കാണില്ല.

രാത്രി സമയങ്ങളിലാണ് ഇതിന്റെ സഞ്ചാരം. കഴിഞ്ഞ ദിവസം ഒച്ചിന്റെ ശല്യമുള്ള പ്രദേശങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. നാട്ടുകാർ ഒച്ച് ശല്യത്തിനെതിരെ ഉപ്പും ഉപ്പു ലായനി ഉൾപ്പെടെ പ്രയോഗിച്ചെങ്കിലും പരിഹാരം ആയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!