വിധവാ പുനർവിവാഹ ധനസഹായം

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യപദ്ധതിയിൽ വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും മദ്ധ്യേ പ്രായമുള്ള ബി.പി.എൽ- മുൻഗണനാ വിഭാഗത്തിൽപ്പെട്ട വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവർക്ക് പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകും.
പുനർ വിവാഹം നടന്ന് ആറു മാസത്തിനകം അപേക്ഷ സമർപ്പിക്കണം. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ശിശു വികസന ഓഫീസർമാർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ: 0495 2370750