എക്‌സൈസ് സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം

കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
കെ.വി. സുമേഷ് എം.എൽ.എ, മേയർ ടി.ഒ. മോഹനൻ, എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് എക്‌സൈസിന്റെ പ്രസക്തിയും വെല്ലുവിളിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ പത്തിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി. ഉഷ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, പി. ജയരാജൻ, വി.എ. സലിം എന്നിവർ പ്രസംഗിക്കും.