Connect with us

Kerala

വിപണനം ചെയ്യുന്ന മരുന്നിൽ 20% ആന്റിബയോട്ടിക്‌

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വിപണനം ചെയ്യുന്ന മരുന്നുകളിൽ 20 ശതമാനം ആന്റിബയോട്ടിക്കുകൾ. വിപണിയിൽനിന്ന്‌ സംസ്ഥാന സർക്കാർ ശേഖരിച്ച കണക്കാണിത് വ്യക്തമാക്കുന്നത്‌. 20 ശതമാനം വരുന്ന ആന്റിബയോട്ടിക്‌ മരുന്നുകളിൽ 12 ശതമാനവും കുത്തിവയ്‌പ്പിനുള്ളതാണ്‌. എട്ടുശതമാനം ഓറൽ ആന്റിബയോട്ടിക്കുകളുമാണ്‌. വിപണനം ചെയ്യുന്നതിൽ 60 ശതമാനം ആന്റിബയോട്ടിക്കുകളും മുതിർന്നവർക്കുള്ളതും 40 ശതമാനം ശിശുരോഗങ്ങൾക്കുള്ളതുമാണ്‌. ആന്റിബയോട്ടിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശക്തി വർധിച്ചതായാണ്‌ കോവിഡിന് മുമ്പും പിമ്പും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

ഇതിന്റെയടിസ്ഥാനത്തിൽ രാജ്യത്ത്‌ ആദ്യമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾ സ്ഥാപിച്ചത്‌ കേരളമാണ്‌.

കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്‌ സ്‌ട്രാറ്റജിക്‌ ആക്‌ഷൻ പ്ലാനിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഇഎസ്‌ബിഎൽ അസിനെക്‌ടോബാക്ടർ, ഇ കോളി, ക്ലബ്‌സ്‌ലെല്ല, സെഡൊമോണാസ്‌ തുടങ്ങിയ രോഗാണുക്കളുടെ ആന്റിബയോട്ടിക്‌ പ്രതിരോധം 33.4 , 53.1, 27.4, 26.54 ശതമാനം എന്നിങ്ങനെയായിരുന്നത്‌ 2019ൽ 67, 62, 63, 28 ശതമാനം ആയി വർധിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന മലയാളികളുടെ ശീലമാണ്‌ ഇതിനുപിന്നിൽ. ആന്റിബയോട്ടിക്‌ അമിത ഉപയോഗം തടയാൻ ബീറ്റ ലാക്‌റ്റം, ഫ്ലൂറോക്വിനോലെസ്‌ വിഭാഗങ്ങളിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ ഷെഡ്യൂൾ എച്ച്‌1 പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഈ മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാനും നിർദേശമുണ്ട്.

2023ൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റ 204 സ്ഥാപനങ്ങൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്‌ നൽകുകയും 47 സ്ഥാപനങ്ങളുടെ ചില്ലറ ഔഷധ വ്യാപാര ലൈസൻസ്‌ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്‌.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!