Connect with us

Kannur

മൊകേരിയിൽ തരിശുഭൂമിയിൽ വിരിഞ്ഞത് പൊൻ കതിരുകൾ

Published

on

Share our post

പാ​നൂ​ർ: കാ​ർ​ഷി​ക സം​സ്കൃ​തി​യോ​ട് ആ​ഭി​മു​ഖ്യം വ​ള​ർ​ത്താ​ൻ മൊ​കേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ ഭ​വ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​രി​പാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശാ​യി കി​ട​ന്ന ക​ല്ലി താ​ഴെ മൊ​കേ​രി വ​യ​ലി​ൽ വി​ള​വെ​ടു​ത്ത​ത് പൊ​ൻ​ക​തി​രു​ക​ൾ. ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ത്തി.

മൊ​കേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്റെ പി​ന്തു​ണ​യോ​ടെ അ​ന്യാ​ധീ​ന​മാ​യ​തും ത​രി​ശി​ട്ട​തു​മാ​യ കൃ​ഷി​യി​ട​ങ്ങ​ൾ തി​രി​ച്ചു പി​ടി​ച്ച് നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​രാ​റ 11, 12 വാ​ർ​ഡു​ക​ളി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൃ​ഷി​ക്കാ​രാ​യ മു​ള്ള​ൻ വ​ലി​യ​ന്റ​വി​ട സു​രാ​ജ്, മ​ഠ​ത്തി​ൽ അ​ശോ​ക​ൻ, ക​ല്ലി പ്ര​ദീ​പ​ൻ, കോ​റോ​ത്ത് രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

മു​തി​ർ​ന്ന ക​ർ​ഷ​ക ഇ​ല്ല​ത്ത് ശാ​ര​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യ്ത്ത് പാ​ട്ടി​ന്റെ ആ​ര​വ​ത്തോ​ടെ കൂ​രാ​റ ഗ​വ. എ​ൽ.​പി സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും മെം​ബ​ർ​മാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​കാ​ര്യ സ്ഥിരംസമിതി ചെ​യ​ർ​മാ​ൻ കെ.​വി. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥിരംസമിതി ചെ​യ​ർ​പേ​ഴ്സ​ൻ വി.​പി. ഷൈ​നി, എ​ൻ. വ​ന​ജ, സ​ജി​നി ടീ​ച്ച​ർ, ബ​വി​ജേ​ഷ് മാ​സ്റ്റ​ർ, വി.​കെ. റി​ജി​ൻ, എം. ​അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും അ​സി. കൃ​ഷി ഓ​ഫി​സ​ർ കെ. ​അ​ജേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


Share our post

Kannur

ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം

Published

on

Share our post

ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .


Share our post
Continue Reading

Kannur

പി.എസ്.ഇ ഇന്റർവ്യൂ

Published

on

Share our post

കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.


Share our post
Continue Reading

Kannur

പൊലിയുന്നു ജീവനുകൾ, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടെ

Published

on

Share our post

ക​ണ്ണൂ​ർ: ഒ​രു നി​മി​ഷ​നേ​ര​ത്തെ അ​ശ്ര​ദ്ധ​യി​ൽ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ ജീ​വ​ൻ പൊ​ലി​യു​ന്ന​ത് വ​ർ​ധി​ക്കു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നു​മി​ടെ പ്ലാ​റ്റ്ഫോ​മി​നും വ​ണ്ടി​ക്കും ഇ​ട​യി​ൽ വീ​ണ് ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ മൂ​ന്നു പേ​രാ​ണ് മ​രി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​ര​വ​ധി. ബു​ധ​നാ​ഴ്ച ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി മ​രി​ച്ചു. ഇ​രി​ട്ടി ഉ​ളി​യി​ൽ സ്വ​ദേ​ശി​യു​ടെ കാ​ലു​ക​ൾ അ​റ്റു.രാ​ത്രി 8.39ന് ​ക​ണ്ണൂ​രി​ലെ​ത്തി​യ തി​രു​നെ​ൽ​വേ​ലി-​ദാ​ദ​ർ എ​ക്സ്പ്ര​സി​ൽ​നി​ന്ന് ഇ​റ​ങ്ങി ക​യ​റാ​ൻ ശ്ര​മി​ക്ക​വെ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ് ന​വി മും​ബൈ സ്വ​ദേ​ശി ച​വ​ൻ (42) ആ​ണ് മ​രി​ച്ച​ത്. മ​ധു​ര​യി​ൽ​നി​ന്ന് പ​ൻ​വേ​ലി​ലേ​ക്ക് യാ​ത്ര​ക്കി​ടെ ബി-​വ​ൺ കോ​ച്ചി​ൽ ​നി​ന്ന് പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തേ ദി​വ​സം പു​ല​ർ​ച്ച 1.10ന് ​ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് ഇ​രി​ട്ടി ഉ​ളി​യി​ൽ സ്വ​ദേ​ശി​യു​ടെ കാ​ലു​ക​ൾ അ​റ്റ​ത്.

ക​ണ്ണൂ​രി​ലെ​ത്തി​യ മം​ഗ​ള എ​ക്സ്പ്ര​സി​ൽ ക​യ​റു​ന്ന​തി​നി​ടെ പ​ടി​ക്ക​ച്ചാ​ൽ ന​സീ​മ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ​ലി​ക്കാ​ണ് (32) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.ഡി​സം​ബ​ർ 30ന് ​ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചി​രു​ന്നു. യ​ശ്വ​ന്ത​പു​രം-​മം​ഗ​ളൂ​രു വീ​ക്ക്‍ലി എ​ക്സ്പ്ര​സി​ൽ​നി​ന്ന് വീ​ണാ​ണ് അ​പ​ക​ടം. ഇ​തേ മാ​സം 20ന് ​ഉ​ച്ച​ക്ക് ക​ണ്ണൂ​ർ -എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി​യി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. നാ​റാ​ത്ത് സ്വ​ദേ​ശി കാ​സി​മാ​ണ് ട്രാ​ക്കി​നും വ​ണ്ടി​ക്കും ഇ​ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ച​ത്.ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10.50ന് ​കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ​നി​ന്ന് നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ഓ​ടി​ക്ക​യ​റി​യ യു​വാ​വ് ട്രെ​യി​നി​ന് അ​ടി​യി​ൽ​പെ​ട്ട് ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു.

ചാ​യ​കു​ടി​യി​ൽ ജീ​വി​തം അ​വ​സാ​നി​ക്ക​രു​ത്

യാ​ത്ര​ക്കി​ടെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തു​മ്പോ​ൾ ചാ​യ​കു​ടി​ക്കാ​നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ടം വ​രു​ത്തി​വെ​ക്കും. കു​റ​ഞ്ഞ സ​മ​യം മാ​ത്ര​മാ​ണ് വ​ണ്ടി​ക​ൾ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ന്ന​ത്. ട്രെ​യി​ൻ പു​റ​പ്പെ​ടാ​നാ​കു​മ്പോ​ൾ ചാ​യ​ക്ക​പ്പും മൊ​ബൈ​ൽ ഫോ​ണു​മാ​യി അ​ശ്ര​ദ്ധ​മാ​യി ക​യ​റു​മ്പോ​ൾ വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.ജി​ല്ല​യി​ലെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ വ്യ​ക്ത​മാ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും. ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​വ​ർ ഏ​റെ​യാ​ണ്.

ന​വം​ബ​ർ മൂ​ന്നി​ന് ക​ണ്ണൂ​രി​ൽ പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ക​ട​യി​ൽ ബി​സ്ക​റ്റ് വാ​ങ്ങു​ന്ന​തി​നി​ടെ ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി സ്ലീ​പ്പ​ർ ക​മ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.സെ​പ്റ്റം​ബ​ർ 26ന് ​ത​ല​ശ്ശേ​രി റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി പു​റ​ത്തേ​ക്ക് വീ​ണ വ​യോ​ധി​ക​ന് ര​ക്ഷ​ക​നാ​യ​ത് പൊ​ലീ​സു​കാ​ര​നാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചാ​യ​വി​ൽ​പ​ന​ക്കാ​ര​ൻ ഷ​റ​ഫു​ദ്ദീ​ൻ ചാ​യ വി​ൽ​പ​ന​ക്കി​ടെ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.


Share our post
Continue Reading

Trending

error: Content is protected !!