അഖിലേന്ത്യാതലത്തിൽ നേട്ടവുമായി വിദ്യാർഥിനികൾ

Share our post

തലശ്ശേരി : തലശ്ശേരി അമൃത വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾക്ക് അഖിലേന്ത്യാതലത്തിൽ നടന്ന ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ അടൽ ടിങ്കറിങ് ലാബ് കാറ്റലിസ്റ്റ് മത്സരത്തിൽ നേട്ടം.

പത്താംക്ലാസ് വിദ്യാർഥി ഉക്കണ്ടം പീടിക ശ്രീപീഠത്തിൽ എസ്. ശ്രീലക്ഷ്മി, എട്ടാംക്ലാസ് വിദ്യാർഥി പള്ളൂർ നാലുതറ റോയൽ എൻക്ലേവിൽ കെ. ശ്രേയ എന്നിവരാണ് പദ്ധതി തയ്യാറാക്കിയത്. ഇവർ രൂപകല്പന ചെയ്ത ‘സ്വയം’ മികച്ച പത്തിനങ്ങളിൽ ഒന്നായി.

സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കും ഉന്നമനത്തിനും ഊന്നൽനൽകി സൃഷ്ടിച്ച പദ്ധതിയാണ് ‘സ്വയം’. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയംപര്യാപ്തരാകാനും കഴിയാത്ത സ്ത്രീകളെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സംരംഭകരാകാൻ സഹായിക്കുകയാണ് സ്വയം.

പ്രിൻസിപ്പൽ സമാരാധ്യാമൃത ചൈതന്യ, വൈസ് പ്രിൻസിപ്പൽ സിഷ സഗീഷ്, കെ.എം. ഷിൻജു, നിമിഷ ഷർമേഷ്, എം. സന്ദീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!