ആപ്പിലാക്കുന്ന വായ്പകളെ പൂട്ടാൻ പോലീസ്; 72 സൈറ്റുകൾക്കെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം: ഓൺലൈൻ ഭീഷണികളിലൂടെ ജനത്തെ ചതിക്കുഴിൽ അകപ്പെടുത്തുന്ന വായ്പാ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കേരള പോലീസ്.
72 ഓൺലൈൻ ലോൺ വെബ്സൈറ്റുകളും ആപ്പുകളും പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും പോലീസ് നോട്ടീസ് നൽകി. സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
അതിവേഗ വായ്പ വാഗ്ദാനം ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങളടക്കം തട്ടിയെടുത്ത ശേഷം മോർഫ് ചെയ്ത് ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് പോലീസിന്റെ ഈ നീക്കം.
