ഹൃദ്രോഗം ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുന്നതിന്റെ കാരണങ്ങള്‍ അറിയാം

Share our post

ചെറുപ്പക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്.

∙ചെറുപ്പക്കാര്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണം ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്.

ഈ ഭക്ഷണരീതി, ചെറിയ പ്രായത്തില്‍തന്നെ കൊളസ്ട്രോള്‍ കൂടാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകുന്നു. ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

∙ജീവിതശൈലി ആണ് രണ്ടാമത്തെ ഘടകം. ചടഞ്ഞുകൂടിയുള്ള ഇരിപ്പ് രോഗസാധ്യത കൂട്ടും. സാങ്കേതികവിദ്യ വികസിച്ചതോടെ, ജീവിതം ഈസി ആയി മാറി. അതോടെ അധികം ശരീരമനങ്ങി ഒന്നും ചെയ്യേണ്ടാത്ത അവസ്ഥ വന്നു. ഏറെ നേരമുള്ള ഇരിപ്പ്, പതിവായി വ്യായാമം ചെയ്യാത്തത്, വര്‍ധിച്ച സ്ക്രീൻ ടൈം ഇതെല്ലാം പൊണ്ണത്തടിക്കു കാരണമാകും. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കും.

∙ചെറുപ്പക്കാര്‍ക്കിടയിലെ സ്ട്രെസും മാനസികാരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരികയാണ്. കടുത്ത സ്ട്രെസ്, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം ശരീരത്തിന് ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ഇത് ഹൃദയപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

∙മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗവും ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാരോഗ്യമേകുന്ന ജീവിതശൈലി പിന്തുടരേണ്ടതിനെക്കുറിച്ച്‌ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

സമീകൃതഭക്ഷണം പ്രോത്സാഹിപ്പിക്കുക, പതിവായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, സ്ട്രെസ് നിയന്ത്രിക്കുക, ഉപദ്രവകാരികളായ വസ്തുക്കള്‍ ഉപയോഗിക്കാതെ നോക്കുക ഇതെല്ലാം രോഗസാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.

രോഗംവരുത്തുന്നതിലും നല്ലത് വരാതെ തടയുന്നതാണ്. ചെറുപ്പത്തില്‍തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇനിയും സമയം വൈകിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!