സൗജന്യ തൊഴിൽ മേള തലശ്ശേരിയിൽ

തലശ്ശേരി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് വരെ ജോലി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.
ഒക്ടോബർ 8 ഞായറാഴ്ചയാണ് മേള നടക്കുന്നത്. രാവിലെ 8 മുതൽ 4 മണി വരെ തലശേരി തിരുവങ്ങാട് ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.
നിരവധി കമ്പനികൾ നേരിട്ട് നടത്തുന്ന നിയമനത്തിലേക്ക് ബയോഡാറ്റ സഹിതം അപേക്ഷിച്ച് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും പ്രകാരം അനുയോജ്യമായ ജോലി നൽകുക. ബന്ധപ്പെടേണ്ട നമ്പർ: 9656304260